മനുഷ്യനില്‍ ആദ്യമായി എച്ച്‌3എന്‍8 പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യനില്‍ ആദ്യമായി എച്ച്‌3എന്‍8 പക്ഷിപ്പനി സ്ഥിരീകരിച്ചു

മനുഷ്യനില്‍ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയിലാണ് എച്ച്‌3എന്‍8 വൈറസിന്റെ സാന്നിധ്യം മനുഷ്യനില്‍ കണ്ടെത്തിയത്.ഹെനാന്‍ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഏപ്രില്‍ 5നാണ് നാല് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴിയില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. കുതിര, പട്ടി, പക്ഷികള്‍ എന്നിവയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനില്‍ എച്ച്‌3എന്‍8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam