വിദ്വേഷ പ്രസംഗവും പി സി ജോർജിന്റെ അറസ്റ്റും

വിദ്വേഷ പ്രസംഗവും പി സി ജോർജിന്റെ അറസ്റ്റും

വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിൻ്റെ അറസ്റ്റും രാഷട്രീയ സാഹചര്യവുമാണ്
ലൂസ് ടോക്ക് ചെയ്യുന്നത്.

ജോർജിൻ്റെ അറസ്റ്റോടെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറാനുള്ള സാധ്യത കാണുന്നു. എന്താണ് പ്രത്യാഘാതം ?

ജോർജ് എല്ലാത്തരം വേലത്തരങ്ങളും കാണിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്. വലിയ നേതാക്കളുടെ നിരയിലേക്ക് എത്താൻ ജോർജിന് കഴിഞ്ഞിട്ടില്ല. കോട്ടയം ആണ് തട്ടകം. ഈരാറ്റുപേട്ടയിൽ നിന്നാണ്
ജയിച്ചു വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റു.
ജോർജിനെ തോൽപ്പിച്ചത് മുസ്ലിംങ്ങൾ ആണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ജോർജും അത് പറയുന്നുണ്ട്.
ജോർജിനെ തോൽപ്പിച്ചത് മുസ്ലീംങ്ങൾ അല്ല. ഭൂരിപക്ഷം വരുന്ന ക്രൈസ്തവ വോട്ടുകളാണ്. കാത്തലിക് വോട്ടുകളാണ് ജോർജിനെ തോൽപ്പിച്ചത്. ജോർജ് എന്തും പറയാൻ മടിയില്ലാത്ത ആളാണന്ന് പലരും എന്നോട് പറഞ്ഞു. ജോർജിൻ്റെ നാക്ക് ഞങ്ങൾക്ക് തന്നെ നാണക്കേടാണ്.ഇതിൻ്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ഏത് കാര്യത്തിനും നെഗറ്റീവേ
പറയൂ.. എപ്പോഴും തെറി..

ഒരു വർഷം മുൻപ് തോറ്റ ജോർജല്ല ഇപ്പോഴത്തെ ജോർജ്. ജോർജിനെ കേരളത്തിലെ ക്രൈസ്തവരിൽ നല്ലൊരു വിഭാഗം പിന്തുണക്കുന്നുണ്ട്.
അറസ്റ്റോടെ ജയിച്ച ജോർജിനെയാണ് കാണുന്നത്. ക്രൈസ്തവരും ഹൈന്ദവരും ജോർജിനെ പിന്തുണക്കുന്നുണ്ട്.

മത ധ്രുവീകരണം

കഴിഞ്ഞ ഒരു വർഷം കൊണ്ട് കേരളത്തിൽ ഒരു വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ട്. ജാതി-മത അടിസ്ഥാനത്തിലാണിത്.

ഇപ്പോ താലിബാൻ തന്നെയെടുക്കാം.

താലിബാനെ മാധ്യമം പത്രം വിസ്മയമായിട്ടാണ് കാണുന്നത്. മനുഷ്യൻ്റെ എല്ലാ അവകാശങ്ങളും അടിച്ചമർത്തുന്ന ഒരുകൂട്ടർ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ പറയുന്നത് വിസ്മയം എന്നാണ്. ഇതോടെ ഒരു വിഭാഗം ജനങ്ങൾക്ക് മനസിലായി, ഈ പോക്ക് ശരിയല്ലന്ന് .

മുസ്ലിം ഭൂരിപക്ഷത്തിൻ്റെ കാര്യമല്ല പറയുന്നത്.
മതതീവ്രമായി  ചിന്തിക്കുന്ന
ജമാഅത്തെ ഇസ്ലാമിയുടെ പത്രവും അവരുടെ ചാനലും ചെയ്ത റിപ്പോർട്ടിംഗാണ്.
അവർക്ക് അതിൻ്റെ നേട്ടം കിട്ടിക്കാണും. പക്ഷെ പൊതു ഇടത്തിൽ ഇത് മോശം പ്രതികരണം ഉണ്ടാക്കി. 
അതേപോലെ താലിബാനെ ചില ഗ്രൂപ്പുകൾ വാഴ്തിപ്പാടി.
ഇതാടെ പലർക്കും സംശയമായി. ഈ വാഴ്തിപ്പാടലുകാർ കേരളത്തിൽ താലിബാൻ കൊണ്ടുവരാനുള്ള ശ്രമത്തിലാണന്ന്. ഇതൊന്നും
തള്ളിക്കളഞ്ഞിട്ട് കാര്യമില്ല. ഇത് കേരളത്തിൽ ഒരു ഭയം ഉണ്ടാക്കിയിട്ടുണ്ട്. അത് സ്വാഭാവികമാണ്. കേരളത്തിലെ ക്രൈസ്തവരും ഹിന്ദുക്കളും ഒരു കാലത്ത് പാലസ്തീനെ പിന്തുണച്ചവരാണ്. കുറച്ചു കാലം മുമ്പ് ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടായപ്പോൾ ഒരു മലയാളി പെൺകുട്ടി മരിച്ചു.ഉമ്മൻ ചാണ്ടി എന്തോ പറഞ്ഞു. അദ്ദേഹത്തിനെതിരെ വലിയ ആക്രമണം ഉണ്ടായി.
വല്ലാത്ത പ്രത്യാഘാതമാണ് ഉണ്ടാകുന്നത്.

ലൗ ജിഹാദ്

മതത്തിൻ്റെ പേരിൽ വല്ലാത്ത കടന്നുകയറ്റമാണ് നടക്കുന്നത്. മലയാളികൾ സിറിയയിലേക്ക് പോകുന്നു. ലൗ ജിഹാദിൻ്റെ പേരിൽ കത്തോലിക്കാ അച്ചന്മാർ പട്ടിക പുറത്തുവിടുന്നു. ജസ്നയുടെ
തിരോധാനത്തിന് പിന്നിലും ലൗ ജിഹാദ് ആണന്നാണ് വാഖ്യാനം.ലൗ ജിഹാദ് ഉണ്ടന്ന് കോഴിക്കോട്ടെ പാർട്ടി നേതാവ് പറയുന്നു.പാർടിക്കകത്ത് മത തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് അവർ തന്നെ സമ്മതിക്കുന്നുണ്ട്. പൊലിസിലും നുഴഞു കയറിയിട്ടുണ്ട്. 
നമ്മുടെ സിസ്റ്റത്തിലും ജീവിതത്തിലും തീവ്രവാദികൾ നുഴഞു കയറിയിട്ടുണ്ടന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട് .

എസ്ഡിപിഐ നേതാവ് പാർടിക്ക് വേണ്ടി പണം ഉണ്ടാക്കുന്നത് മയക്കുമരുന്നു
വിറ്റാണെന്നാണ് ഒരു റിപ്പോർട് വരുന്നു. മറ്റൊരു നേതാവിനെ
എൻഫോഴ്സ്മെൻറ് പിടിച്ചപ്പോൾ അബുദാബിയിൽ 'ബാർ നടത്തുകയാണന്ന്.
ഇതിനൊക്കെ മെസേജുണ്ട്.ഇതിൻ്റെ പ്രതിഫലനം നോക്കണം.

ജോർജിനെ സ്റ്റാറാക്കി

ജോർജിനെ അറസ്റ്റ് ചെയ്തപ്പോൾ അയാൾക്ക് കിട്ടിയത് രാജകീയ വരവ്. റോഡ് നീളെ സ്വീകരണം.

ബിജെപി ക്രൈസ്തവരെ ഉപയോഗിച്ച്‌ ഒരു പാർടി ഉണ്ടാക്കാൻ ശ്രമിക്കുന്നു
എന്ന ചർച്ച നടക്കുന്നുണ്ടല്ലോ.അതിൻ്റെ ഭാഗമായി ജോർജിന് ഒരു കളം കിട്ടിയെന്നാണോ ?

ബിജെപിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാനാവുന്നില്ല.അവർക്ക് വോട്ട് ഷെയറുണ്ട്.. പക്ഷെ ജയിക്കാൻ പറ്റുന്നില്ല. ക്രിസ്ത്യൻ മൈനോറിറ്റിയുടെ വോട്ട് കിട്ടിയാൽ ജയിക്കാമെന്ന് അവർ മനസിലാക്കിയിട്ടുണ്ട്.

ഇതിന് കളമൊരുക്കിക്കൊടുത്തത് ജമാഅത്തെ ഇസ്ലാമിയാണ്.
അവർ നടത്തിയ ഒരു കാമ്പയിൻ്റെ ഭാഗമാണ്. ഹാ ഗിയ സോഫിയ പോലുള്ള സംഭവങ്ങൾ. ലീഗിൻ്റെ ഇപ്പോഴത്തെ പ്രസിഡൻറ് കാണിച്ച അബദ്ധം.

ഇതൊക്കെയാണ് ജോർജിന് കിട്ടുന്ന പിന്തുണക്ക് പിന്നിൽ.ജോർജിനെ കുറച്ചു ദിവസം കഴിയുമ്പോൾ മെത്രാൻമാരും അച്ചൻമാരും കാണാൻ പോകും.ജോർജിന് കേരളത്തിലുടനീളം സ്വീകരണം നൽകും. ബിജെ പിയാണ് സ്വീകരണം കൊടുക്കുന്നത്. കേൾക്കാൻ പോകുന്നത് ക്രിസ്ത്യാനികളും. ചിലപ്പോൾ അച്ചൻമാരെ സ്റ്റേജിൽ കാണാം.ഇതിന് ആരാണ് വഴിയൊരുക്കി കൊടുത്തത്.?
കേരളത്തിൽ ഇൻ്റർ റിലീജിയസ് കൗൺസിൽ ഉണ്ട്. നേതാക്കൾ ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്. കേരളത്തിൽ കുറെക്കാലമായി ഇത് കാണുന്നില്ല. അതിൻ്റെ ഒരു കുറവുണ്ട്.

അനാവശ്യ വിവാദമാണ് നടക്കുന്നത്. ചരട് കെട്ടി വന്നാൽ സംഘി. പൊട്ടു തൊട്ടാലും സംഘി, ചാണകം എന്നാണ് പറയുന്നത്. തൊപ്പി വെക്കുന്നതിനെയും താടി വെക്കുന്നതിനെയും ആദ്യകാലങ്ങളിൽ ആരും ഒന്നും പറഞിരുന്നില്ല. ഇപ്പോഴാണ് തിരിച്ചു പറയുന്നത്. മതപരമായ ബന്ധങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴാണ് തിരിച്ച് ക്രൈസ്തവരും
ആക്രമിച്ച് തുടങ്ങിയത്.


എല്ലാവരും ഒരുമിച്ചു പോവേണ്ടതിനെപ്പറ്റി ഒരു ബോധവുമില്ല. വേണ്ടാത്ത വർഗീയത ഉണ്ടാക്കി വിടുകയാണ്.ഇത് ബഹുസ്വര സമൂഹത്തെയാണ് നശിപ്പിച്ചത്. 

മത തീവ്രവാദ ഗ്രൂപ്പുകളാണ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. ആർക്കാണ് അതിൻ്റെ നേട്ടം ?
പി.സി.ജോർജിനെ ഒരു സ്റ്റാറാക്കി. ജോർജിനെ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ ഒരു ഐക്കണിക് ഫിഗറാക്കി മാറ്റിക്കൊടുത്തു. ഒരു ജോർജിനെ ഒതുക്കിയാൽ നൂറ് ജോർജുമാർ ഉണ്ടാവും. അതിന് ഒരു ഗ്രൗണ്ട് ഒരുക്കിക്കൊടുത്തു. പൊട്ടത്തരങ്ങളും വിഡ്ഡിത്തവും പറയും. അതിൻ്റെ ഒരു ആകത്തുകയാണ് ഇപ്പോൾ കാണുന്നത്.