ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചു, എത്തിയത് തോട്ടിലേക്ക്, നാട്ടുകാരെത്തി രക്ഷപ്പെടുത്തി

മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുന്ന കര്‍ണാടക കുടുംബമാണ് തോട്ടിലേക്ക് വീണത്c

ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ചു, എത്തിയത് തോട്ടിലേക്ക്, നാട്ടുകാരെത്തി രക്ഷപ്പെടുത്തി

കോട്ടയം: കടുത്തുരുത്തിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറ് തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം 7 പേരെ നാട്ടുക്കാരെത്തിച്ച് രക്ഷിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്കാണ് കുറുപ്പുംന്തറ-കല്ലറ റോഡില്‍ നിന്നും കാര്‍ തോട്ടിലേക്ക് വീണത്.

അപകടത്തില്‍പ്പെട്ട കാര്‍ ലോറിയില്‍ കെട്ടിവലിച്ച് കരയ്ക്ക് കയറ്റി. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറില്‍ നിന്ന് യാത്രയാരംഭിച്ചത് മുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു.

കടവ് ഭാഗത്തെത്തിയപ്പോള്‍ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച വിവരം. ഇതനുസരിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. മഴയായതിനാല്‍ തോട്ടില്‍ നല്ല വെള്ളമുണ്ടായിരുന്നു.

കാറിന് മറ്റ് കേടുപാടുകളൊന്നുമില്ലാത്തതിനാല്‍ സംഘം ഇതേ കാറില്‍ തന്നെ യാത്ര തിരിച്ചു. മേഖലയില്‍ വാഹനാപകടം വര്‍ധിച്ചതോടെ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ റോഡ് താത്കാലികമായി അടച്ചു.