കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി

കോവിഡ് കണക്കുകള്‍ കേരളം നല്‍കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൃത്യമായ കണക്കുകള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കോവിഡ് കണക്കുകള്‍ കേരളം നല്‍കുന്നില്ല എന്നത് തെറ്റായ പ്രചാരണമാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഫോര്‍മാറ്റ് അനുസരിച്ചാണ് കേരളം കണക്കുകള്‍ അയക്കുന്നത്. മൂന്ന് ഏജന്‍സികള്‍ക്കാണ് കേരളം വിവരം അയക്കുന്നതെന്നും, മെയിലുകളുടെ കോപ്പികള്‍ സഹിതം മന്ത്രി പറഞ്ഞു. കേന്ദ്ര ജോയിന്റ് സെക്രട്ടറി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരു കത്ത് അയക്കുകയും, ഇത് കേരളത്തിന് കിട്ടുന്നതിന് മുമ്ബ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam