ആസാമിൽ കനത്ത വെള്ളപ്പൊക്കം. അഞ്ച് ജില്ലകളിലായി അര ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്.
ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു.

ദിസ്പൂർ: ആസാമിൽ കനത്ത വെള്ളപ്പൊക്കം. അഞ്ച് ജില്ലകളിലായി അര ലക്ഷത്തിലധികം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ മരിച്ചു.
202 വീടുകൾക്ക് നാശമുണ്ടായി.10321 ഹെക്ടർ കൃഷി നശിച്ചു.
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് ആസാമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിൽ 12 ഇടങ്ങളിൽ
മണ്ണിടിഞു.
കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ് ലോഗ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.
ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം നിലച്ചതോടെ ഡിറ്റോക്ചെറ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കര-വ്യോമസേനയുടെ സഹായത്തോടെ ആകാശമാർഗമാണ് രക്ഷപ്പെടുത്തിയത്.