സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്‌തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ശക്‌തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്‌ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്.