സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്തു.  അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്തു.  അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു.

ഇന്ന് രാത്രിയോടെ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ലോവര്‍ റേഞ്ചിലും മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ മഴ ചെറിയ തോതില്‍ മാത്രമേ ലഭിക്കൂ എന്നാണ് അറിയുന്നത്. നാളെയോടെ ആന്തമാന്‍ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. തമ്ബാനൂരിലെയും സെക്രട്ടേറിയറ്റ് പരിസരത്തെയും റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. മന്ത്രി ജി.ആര്‍.അനിലിന്റെ ഓദ്യോഗിക വീടിന്റെ വളപ്പില്‍ മരം ഒടിഞ്ഞ് വീണു. ചാത്തന്നൂര്‍ പാരിപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു.