കെ - റെയിൽ കല്ലിടലിനെതിരെ ഹൈക്കോടതി

കെ - റെയിൽ കല്ലിടലിനെതിരെ ഹൈക്കോടതി

പൗരൻമാരുടെ ഭൂമിയിൽ പെട്ടെന്നൊരു ദിവസം കയറി കല്ലിടുന്നത് സമാന്യ മര്യാദക്കും ജനവിധിക്കും എതിരാണന്ന്ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്തുമ്പോൾ അതിലും വലിയ ആഘാതമാണ്
ഉണ്ടാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണ സർവ്വേ നടത്തുമ്പോൾ 60 സെൻ്റീമീറ്റർ വലുപ്പമുള്ള
കല്ലാണ് ഇടേണ്ടത് .വലിയ കല്ലുകൾ ആണ് ഇടുന്നത്ഇത് ആളുകളിൽ ഭയമുണ്ടാക്കുന്നുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു. സിൽവർ ലൈൻ പദ്ധതിക്കായുള്ള സ്ഥലമെടുപ്പും സർവെയും ചോദ്യം ചെയ്തുള്ള ഹർജികളാണ് ജസ്റ്റീസ്ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് .

ഭൂമിയുടെ ഉടമസ്ഥനാണ്വീടിൻ്റെ രാജാവ് സാധാരണയായി അതിർത്തികളിലാണ് കല്ലിടുന്നത്.ഇവിടെ വീടിൻ്റെ ഉള്ളിലും മറ്റുമാണ് കല്ലിടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.അന്തിമ അലൈൻമെൻ്റ്മാറിയാൽ ഇട്ട കല്ലുകൾ മാറ്റുമോ എന്നും സർവ്വേ നടത്തി കല്ലിട്ട സ്ഥലങ്ങൾ ബാങ്കിൽ ഈട് വെയ്ക്കാനാവുമോ എന്നും
കോടതി ആരാഞ്ഞു .

സർവ്വേ മാത്രമാണ് നടക്കുന്നതെന്നും ഭൂമി കൈവശത്തിലെടുക്കുന്നില്ലന്നും സർക്കാർ അറിയിച്ചു.വായ്പക്ക് തടസ്സമുണ്ടാവില്ലന്ന്മന്ത്രി പറഞ്ഞിട്ടുണ്ടന്നും ബന്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകുമെന്ന്  സർക്കാർ ഉറപ്പു നൽകിയത് കോടതി രേഖപ്പെടുത്തി.

സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖക്ക് അന്തിമ അനുമതി നൽകിയിട്ടില്ലന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആയിരം കോടി രൂപയിൽ കൂടുതലുള്ള പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് അനുമതി നൽകേണ്ടത്. റെയിൽവേ ഭൂമിയിൽ സർവേ നടത്താമെങ്കിലും കല്ലിടാൻ അനുതിയില്ലന്നും കേന്ദ്രം വ്യക്തമാക്കി. ഹർജികൾ വിധി പറയാനായി കോടതി മാറ്റി.