നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ആർക്കെന്ന് 19നകം അറിയിക്കണമെന്ന് ഡിജിപിയോട് ഹൈക്കോടതി
ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള ഹൈക്കോടതിയുടെ (Kerala High Court) നിര്‍ദേശം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
എസ് ശ്രീജിത്തിനെ (S Sreejith) ക്രൈംബ്രാഞ്ച് മേധാവി (Crime Branch) സ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ നടിയെ ആക്രമിച്ച കേസ് അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയോ എന്നും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.