അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബംഗാള്‍ ഉള്‍ക്കടലിലെത്തി ന്യൂനമര്‍ദമായി മാറും

അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രന്യൂനമര്‍ദമായി. ആന്ധ്ര വിശാഖപട്ടണം വഴി സഞ്ചരിക്കൂന്ന ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി ന്യൂനമര്‍ദമായി ഇല്ലാതാവും.ആന്ധ്രയില്‍ വിശാഖപട്ടണത്ത് ഉള്‍പ്പെടെ തീരമേഖലകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. നിരവധി കുടുംബങ്ങളെ തീര പ്രദേശത്ത് നിന്നൊഴിപ്പിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. ഒഡീഷ,തമിഴ്നാട് തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3