കോട്ടയത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോട്ടയത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം അയര്‍ക്കുന്നത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അയര്‍ക്കുന്നം സ്വദേശി പതിക്കല്‍ സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്.കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇയാളുടെ രണ്ട് കൈയ്യിലെ ഞരമ്ബുകളും മുറിച്ച നിലയിലായിരുന്നു. രണ്ട് മാസം മുമ്ബാണ് സുധീഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3