'എനിക്ക് മരിക്കണം ' ;വീണ്ടും വയറലായി ബാബു
ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരന് പറഞ്ഞു

പാലക്കാട്: ഇരുപത്തിമൂന്നു ബാബു വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ മോശമായ കാര്യത്തിനെന്ന് മാത്രം. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ട്രക്കിങ്ങിനിടെ മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന യുവാവിന്റെ രക്ഷാദൗത്യം രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു.
സൈന്യമെത്തിയാണ് ഒടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യത്തേതായിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
വിഡിയോയില്‍ ഉടനീളം ബാബു അസ്വസ്ഥനും നിരാശനുമായാണ് കാണപ്പെടുന്നത്. അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയെ അയാള്‍ അപമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുഹൃത്തുക്കള്‍ നിലത്തു തളച്ചിടാന്‍ ശ്രമിക്കുന്നതും തലയില്‍ വെള്ളം ഒഴിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ സുഹൃത്തുക്കള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും ബാബുവിന്റെ സഹോദരന് പറഞ്ഞു .