ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ട്, പണപ്പെരുപ്പം വര്‍ധിച്ചു: സ്ഥിരീകരിച്ച് ഐ.എം.എഫ്

റഷ്യ-യുക്രൈന്‍ അധിനിവേശം അടുത്ത സാമ്പത്തിക വര്‍ഷത്തെ പോലും ബാധിച്ചേക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ച മാത്രമായിരിക്കുമുണ്ടാവുക

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ട്, പണപ്പെരുപ്പം വര്‍ധിച്ചു: സ്ഥിരീകരിച്ച് ഐ.എം.എഫ്

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിച്ചുവെന്ന് ഐ എം എഫ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാലിത് 0.8 ശതമാനം കുറഞ്ഞിരിക്കുകയാണെന്നാണ് ഐ എം എഫിന്‍റെ വിലയിരുത്തല്‍. റഷ്യ-യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ കുതിച്ചു ചാട്ടമാണ് ഇന്ത്യയിലെ പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

രാജ്യത്തെ ഇത്തരം വളര്‍ച്ച സാധ്യതകള്‍ ഇല്ലാതാക്കുന്നതിനും ബലഹീനതകള്‍ പരിഹരിക്കുന്നതിനും നടപടികള്‍ ആവശ്യമാണെന്നും മുതിര്‍ന്ന ഐ എം എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയിലെ പണപ്പെരുപ്പം തൊഴില്‍ വിപണിയിലും ഭൂവിപണിയിലും മികച്ച വിദ്യാഭ്യാസ മേഖലകളിലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റഷ്യ -യുക്രൈന്‍ യുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും.

ഭക്ഷ്യ വസ്തുക്കള്‍ ,എണ്ണകള്‍ എന്നിവയുടെ വില ഉയരാന്‍ ഇത് കാരണമായേക്കാം. ഇത്തരം പ്രതിസന്ധികള്‍ അവികസിത രാജ്യങ്ങളെയാണ് ഏറ്റവും കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത്. "ഇന്ത്യയുടെ വളർച്ച സാധ്യത വർദ്ധിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ച കൈവരിക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ ബലഹീനതകൾ പരിഹരിക്കേണ്ടത് പ്രധാനമാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

അത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാനായി നയപരമായ നടപടികളെടുക്കേണ്ടത് അത്യാവശ്യമാണെന്നും മുതിര്‍ന്ന ഐ എം എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ച മാത്രമായിരിക്കുെമെന്നും ഐ എം എഫ് വിലയിരുത്തി.