ചൈനയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു, വിഡിയോ

ചൈനയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു, വിഡിയോ

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിങ് വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്.113 യാത്രക്കാരും ഒമ്ബത് ജീവനക്കാരുമടങ്ങുന്ന ടിബറ്റ് എയര്‍ലൈന്‍സിനാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ചോങ്കിങ്ങില്‍ നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ചില അസ്വാഭാവികതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നീങ്ങി തുടങ്ങിയ വിമാനത്തെ നിര്‍ത്താന്‍ ശ്രമിച്ചതാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറാനുള്ള കാരണമായി കമ്ബനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായി എയര്‍പോര്‍ട്ട് അറിയിച്ചിട്ടുണ്ട്. വിമാനത്തിന് തീ പിടിക്കുന്നതിന്‍റെയും രക്ഷാപ്രവര്‍ത്തനത്തിന്‍റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിമാനത്തിന് മുമ്ബ് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിമാനത്തിന്റെ നാവിഗേഷന്‍, മോണിറ്ററിങ് ഉപകരണങ്ങളില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടകാരണത്തെ കുറിച്ച്‌ വിശദമായി അന്വേഷിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ഈസ്റ്റേണ്‍ വിമാനം മലഞ്ചെരുവിലേക്ക് മറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. 30 വര്‍ഷത്തിനിടയിലെ ചൈനയിലെ ഏറ്റവും വലിയ വിമാന അപകടമായി കരുതുന്ന ഈ സംഭവത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.