എറണാകുളം വെള്ളത്തിൽ

എറണാകുളം വെള്ളത്തിൽ

ശനിയാഴ്ച മുഴുവൻ നിർത്താതെ പെയ്ത മഴയിൽ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി .പതിവുപോലെ കെ എസ് ആർ ടി സി സ്റ്റാൻഡ് പരിസരത്തു മുട്ടോളം വെള്ളം നിറഞ്ഞു . നഗരത്തിന്റെ പല ഭാഗങ്ങളിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി . ഉച്ചയോടെ മഴ ഒഴിഞ്ഞപ്പോഴാണ് പലയിടങ്ങളിലും വെള്ളമല്പംതാഴ്ന്നത് . കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു . കലൂർ , പുല്ലേപ്പടി , പനമ്പളി നഗർ , എറണാകുളം നോർത്ത് , ഭാഗങ്ങളിലെല്ലാം വീടുകളിലും കടകൾക്കുള്ളിലും വെള്ളം കയറി . തേവര , പേരണ്ടൂർ , കനലുകൾ ശുചീകരിക്കാത്തത് വെള്ളക്കെട്ടിന് കാരണമായതായി ആരോപണമുണ്ട് .