തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി. ബിജെപിക്ക് നേട്ടം.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടമായി. രണ്ട് വാർഡുകളും എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു.

തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി. ബിജെപിക്ക് നേട്ടം.

തിരുവനന്തപുരം: തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി.ബിജെപിക്ക് നേട്ടം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടമായി.
രണ്ട് വാർഡുകളും എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു.കൊച്ചിൻ കോർപ്പറേഷനിലെ അറുപത്തി രണ്ടാം വാർഡിൽ ബിജെപിക്ക് ജയം .ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 35 ആം വാർഡ് ബിജെപി നിലനിറുത്തി. കണ്ണൂർ മുഴുപ്പിലങ്ങാട്  പഞ്ചായത്തിൽ ആറാം വാർഡ് എൽഡിഎഫ് നിലനിറുത്തി. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കായി
42 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൊല്ലം വെളിനെല്ലൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലത്ത് ആറ് വാർഡുകളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അഞ്ച് എണ്ണത്തിൽ എൽഡിഎഫ് ജയിച്ചു.