തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുൻതൂക്കം.

ഉപതെരഞെടുപ്പിൽ തെരഞ്ഞെടുപ്പ് നടന്ന 42 ൽ 20 വാർഡുകൾ എൽഡിഎഫ് നേടി. 12 വാർഡുകളിൽ യുഡിഎഫ് ജയിച്ചപ്പോൾ 6 വാർഡുകളിൽ ബിജെപിയും ജയം കണ്ടു.

തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മുൻതൂക്കം.

തിരുവനന്തപുരം: തദ്ദേശ  ഉപതെരഞ്ഞെടുപ്പിൽ
എൽ ഡി എഫിന് മുൻതൂക്കം.  ഉപതെരഞെടുപ്പിൽ  തെരഞ്ഞെടുപ്പ് നടന്ന 42 ൽ
24 വാർഡുകൾ എൽഡിഎഫ് നേടി. 12 വാർഡുകളിൽ  യുഡിഎഫ് ജയിച്ചപ്പോൾ 6 വാർഡുകളിൽ ബിജെപിയും  ജയം കണ്ടു.   എറണാകുളം ജില്ലയിൽ  ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ
ഇടത് മുന്നണി തിരിച്ചടി നേരിട്ടു..തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടമായി. രണ്ട് വാർഡുകളും എൽഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുത്തു.
നഗരസഭയിൽ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ട്ടമായി. കൊച്ചി കോർപറേഷനിൽ
62 ആം വാർഡിൽ ബിജെപി വിജയിച്ചു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 35 ആം
വാർഡ് ബിജെപി നിലനിറുത്തി. കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിൽ ആറാം വാർഡ് എൽഡിഎഫ്നി ലനിറുത്തി. കൊല്ലം വെളിനെല്ലുർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം
നഷ്ടമായി. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡ് യുഡിഎഫ്
പിടിച്ചെടുത്തു. കൊല്ലത്ത് തെരഞ്ഞെടുപ്പ് നടന്ന 6 ൽ അഞ്ചിലും എൽഡിഎഫ് വിജയിച്ചു.
കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.