മരം മുറിക്കേസിൽ പത്തനംതിട്ട ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണൻ്റെ സസ്പെൻഷൻ റദ്ദാക്കാനാവില്ലന്ന് സെൻട്രൽ അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ.

സസ്പെൻഷൻ റദ്ദാക്കണമെന്ന ഹർജി ട്രിബ്യൂണലിൻ്റെ എറണാകുളം ബഞ്ച് തള്ളി.ഇടപെടാൻ കാരണം കാണുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

മരം മുറിക്കേസിൽ പത്തനംതിട്ട ഡിഎഫ്ഒ  എം.ഉണ്ണികൃഷ്ണൻ്റെ സസ്പെൻഷൻ റദ്ദാക്കാനാവില്ലന്ന് സെൻട്രൽ അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ.

കൊച്ചി: മരം മുറിക്കേസിൽ പത്തനംതിട്ട ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണൻ്റെ സസ്പെൻഷൻ റദ്ദാക്കാനാവില്ലന്ന് സെൻട്രൽഅഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ. സസ്പെൻഷൻ റദ്ദാക്കണമെന്ന ഹർജി ട്രിബ്യൂണലിൻ്റെ എറണാകുളം ബഞ്ച് തള്ളി.ഇടപെടാൻ കാരണം കാണുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.ഹർജിക്കാരന്കേന്ദ്ര സർക്കാരിന് അപ്പീൽ നൽകാം. സസ്പെൻഷൻ ഉത്തരവിനെതിരെ ഹർജിക്കാരൻ നൽകിയ പരാതി പരിഗണിക്കാൻ സർക്കാരിനോടും നിർദേശിച്ചു. ക്വാറി അനുമതിക്ക്  വനഭൂമി സ്വകാര്യ ഭൂമിയാണന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് മരം മുറിച്ചുമാറ്റിയതിൽ സർക്കാരിന് നഷ്ടം ഉണ്ടായെന്നാണ് കേസ്.റാന്നി ചേതക്കൽ റിസർവിൽ ഈട്ടിയും തേക്കും ഉൾപ്പെടെ  375 മരങ്ങൾ മുറിച്ചു മാറ്റിയതിൽ 73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായാ താ യാണ് പരാതി.  ഉണ്ണികൃഷ്ണൻ്റെ സസ്പെൻഷൻ മെയ് 24 വരെ നീട്ടിയിട്ടുണ്ട്.