ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തെന്ന് കുറ്റം ചുമത്തിയ സംഭവം: ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തെന്ന് കുറ്റം ചുമത്തിയ സംഭവം: ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

ഭാര്യക്കെതിരെ ബലാത്സംഗ കൃത്യം ഭര്‍ത്താവ്​ നിര്‍വഹിച്ചാലും ബലാത്സംഗം തന്നെയെന്ന കര്‍ണാടക ഹൈകോടതി വിധിയില്‍ സുപ്രീംകോടതി നോട്ടീസ്.ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരെ പോക്സോ കേസിന്​ പുറമെ ബലാത്സംഗകുറ്റവും ചുമത്തിയത്​ സെഷന്‍സ്​ കോടതിയും ഹൈകോടതിയും ശരിവെച്ചതിനെതിരെ ഭര്‍ത്താവ്​ നല്‍കിയ ഹരജിയിലാണ്​ സുപ്രീംകോടതി ഇടപെടല്‍. ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും ഹരജിക്കാരന്‍റെ ഭാര്യക്കും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

ഹൈകോടതി നല്‍കിയ വിചാരണ അനുമതിയില്‍ മേയ് 29ന് വിചാരണ ആരംഭിക്കാനിരിക്കെ അതു തടയണമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദവെയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഹരജി ജൂലൈയില്‍ ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്ററിസ് കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഏപ്രില്‍ 23നായിരുന്നു കര്‍ണാടക ഹൈകോടതിയിലെ ജസ്റ്റിസ്​ നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ വിധി. 'പുരുഷന്‍ എന്നാല്‍ പുരുഷന്‍ തന്നെയാണ്​. പ്രവൃത്തി എന്നാല്‍ പ്രവൃത്തി തന്നെയാണ്​. ഭര്‍ത്താവായ പുരുഷന്‍ ഭാര്യയായ സ്ത്രീക്ക്​ മേല്‍ അത്​ നടത്തിയാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമം 375ാം വകുപ്പ്​ ഭേദഗതി ചെയ്യണോ എന്നത്​ തീരുമാനിക്കേണ്ടത്​ നിയമസഭയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി പുരോഗതിക്കെതി​രാണെന്നും വിധിയില്‍ ജസ്റ്റിസ്​ നാഗപ്രസന്ന പറഞ്ഞു.

വിവാഹിതയായ സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കാവുന്ന പുരോഗമനപരമായ പരാമര്‍ശങ്ങളായിരുന്നു ജസ്റ്റിസ് നാഗപ്രസന്ന നടത്തിയത്. ഭര്‍ത്താവില്‍നിന്ന്​ ഭാര്യക്ക്​ ഏല്‍ക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ ഭാര്യയുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കും. ഭാര്യക്കേല്‍ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതം അവളുടെ ആത്​മാവിനെയാണ്​ മുറിപ്പെടുത്തുക. നിശ്ശബ്​ദരാക്കപ്പെട്ടവരുടെ ശബ്​ദങ്ങള്‍ നിയമനിര്‍മാതാക്കള്‍ കേള്‍ക്കേണ്ടത്​ അത്യന്താപേക്ഷിതമാണ്​. വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന്​ പരിഗണിക്കണമെന്നോ അല്ലെന്നോ കോടതി പറയുന്നില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച്‌​ നിയമ നിര്‍മാണ സഭക്ക്​​ അക്കാര്യത്തില്‍ തീരുമാനമാകാവുന്നതാണ്​. വിവാഹം ചെയ്തതുകൊണ്ട്​ സ്ത്രീക്കുമേല്‍ പുരുഷന്​ പ്രത്യേക അധികാരങ്ങളില്ല. പുരുഷനെയും സ്ത്രീയെയും തുല്യപരിഗണനയിലാണ്​ ഭരണഘടന കാണുന്നത്​. വിവാഹം എന്നത്​ തുല്യതയുടെ പങ്കാളിത്തമാണ്​. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഈ വിവേചനമുണ്ട്​. സ്​ത്രീക്കെതിരായ ഏതൊരു പുരുഷന്‍റെ കുറ്റകുത്യവും ശിക്ഷിക്കപ്പെടാന്‍ അര്‍ഹമാണ്​. എന്നാല്‍, ഐ.പി.സിയിലെ വകുപ്പ്​ 375 ന്‍റെ കാര്യമാവുമ്ബോള്‍ ഒഴിവ്​ വരുന്നു. ഇത്​ പുരോഗതിയല്ലെന്നും അധോഗമനമാണെന്നും ജസ്റ്റിസ്​ ​നാഗപ്രസന്ന അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഭര്‍ത്താവിന്‍റെ കീഴിലാണ്​ ഭാര്യ കഴിയേണ്ടതെന്ന കാഴ്ചപ്പാട്​ തുല്യതക്കെതിരാണ്​. അതുകൊണ്ടാണ്​ പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്നതെന്നും​ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹത്തിന്​ ശേഷം ലൈംഗിക അടിമയെ പോലെയാണ്​ തന്നെ ഭര്‍ത്താവ്​ കണ്ടിരുന്നതെന്നും മകളുടെ മുന്നില്‍വെച്ചുപോലും പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നതായും എതിര്‍ ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.