ഹിന്ദി പ്രചാരണത്തിനായി യു.എന്നിന് ആറ് കോടി സംഭാവന നല്കി ഇന്ത്യ

ലോകതലത്തില്‍ ഹിന്ദിയുടെ പ്രചാരം പ്രോത്സാഹിപ്പിക്കാനും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് യുനൈറ്റഡ് നേഷന്‍ ഇന്ത്യ ആറ് കോടി രൂപ സംഭാവന നല്കി.ലോകമെമ്ബാടുമുള്ള ഹിന്ദി സംസാരിക്കുന്ന ജനതയെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി 2018-ല്‍ ഇന്ത്യ ആരംഭിച്ച യു.എന്‍ പദ്ധതിയില്‍ പെടുത്തിയാണ് തുക നല്‍കുന്നത്.യു.എന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആര്. രവീന്ദ്ര തുക കൈമാറി.ലോക തലത്തില്‍ ഹിന്ദിയുടെ പ്രചാരവും ഉപയോഗവും വ്യാപിപ്പിക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
"ഈ ശ്രമങ്ങളുടെ ഭാഗമായി, ഹിന്ദി ഭാഷയില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുജനസമ്ബര്‍ക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോളതലത്തില്‍ കൂടുതല്‍ അവബോധം പ്രചരിപ്പിക്കുന്നതിനുമായി യു.എന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ വകുപ്പുമായി സഹകരിച്ച് 'ഹിന്ദി അറ്റ് യു.എന്‍' പദ്ധതി 2018-ല്‍ ആരംഭിച്ചു" -യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.