ഇസ്രായേലിന്റെ ടാങ്ക് കില്ലര്‍ മിസൈലുകള്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ ഇന്ത്യ

ഇസ്രായേലിന്റെ ടാങ്ക് കില്ലര്‍ മിസൈലുകള്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ ഇന്ത്യ

ഇന്ത്യന്‍ കരസേനയും വ്യോമസേനയും പ്രതിരോധം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. അത്യാധുനിക ഇസ്രായേലിന്റെ ടാങ്ക്വേധ മിസൈലുകള്‍ സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഇന്ത്യ ശ്രമം നടത്തുന്നത്.രണ്ട് വര്‍ഷമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

'ടാങ്ക് കില്ലര്‍' എന്ന പേരിലെ ആന്റി ടാങ്ക് ഗൈഡഡ് മിസൈലാണ് (എടിജിഎംഎസ്) അടിയന്തര പ്രാധാന്യത്തോടെ വാങ്ങുന്നതിനായി ഉത്തരവിറക്കിയിരിക്കുന്നത്. മിസൈല്‍ വാങ്ങുന്നതിായി കഴിഞ്ഞ വര്‍ഷമാണ് നീക്കം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ അയവ് വരാതിരുന്നതോടെ നടപടികള്‍ വേഗത്തിലാക്കി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ ഇത്തരം മിസൈലുകള്‍ കൂടുതലായി പ്രയോഗിച്ചിരുന്നു. ഇതാണ് മിസൈലുകള്‍ വാങ്ങുന്നത് വേഗത്തിലാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. റഷ്യന്‍ സൈന്യത്തെ യുഎസ് നിര്‍മിത ജാവലില്‍ എടിജി മിസൈല്‍, വെസ്റ്റേണ്‍ നെക്സ്റ്റ് ജനറേഷന്‍ ലൈറ്റ് ആന്റി ടാങ്ക് ലൈറ്റ് മിസൈല്‍ (എന്‍എല്‍എഡബ്ല്യു) എന്നിവ ഉപയോഗിച്ചാണ് യുക്രൈന്‍ ഇല്ലാതാക്കിയത്.

ഇസ്രയേല്‍ നിര്‍മിത സ്‌പൈക് എടിജിഎംഎസ് മാരക ശേഷിയുള്ളതാണ്. ഇതിന് 5.5 കിലോമീറ്റര്‍ പരിധിയില്‍ ആക്രമിക്കാന്‍ ശേഷിയുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam