പഹല്‍ഗാമില്‍ സുരക്ഷാ സേന ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ അംഗങ്ങളായ മൂന്ന് ഭീകരരെ വധിച്ചു

ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

പഹല്‍ഗാമില്‍ സുരക്ഷാ സേന ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ അംഗങ്ങളായ മൂന്ന് ഭീകരരെ വധിച്ചു

അമര്‍നാഥ് യാത്രയുടെ പ്രധാന പാതകളിലൊന്നായ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ അഷ്‌റഫ് മോല്‍വി ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ അംഗമാണെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പഹല്‍ഗാമിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 30ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്ബുകളില്‍ ഒന്നാണ് കാശ്‌മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹല്‍ഗാം.