ബ്രിട്ടണിലും ഉയർന്ന് ഇന്ത്യയുടെ കൊടി

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സിസ്റ്റത്തിന് ഭാവിയില്‍ ഇത് പകരമാകും എന്നാണ് വിലയിരുത്തല്‍.

ബ്രിട്ടണിലും ഉയർന്ന് ഇന്ത്യയുടെ കൊടി

ബ്രിട്ടന്റെ വണ്‍ വെബ് ഉപഗ്രഹങ്ങള്‍ ഇനി ബഹിരാകാശത്തെക്ക് ഉയര്‍ന്ന് പൊങ്ങുക ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ.ഭാഗികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വണ്‍ വെബ്‌ഉപഗ്രഹങ്ങളുടെ ഒരു നെറ്റ്‌വര്‍ക്കാണ്. ഒരു കൂട്ടം ഭൂസമീപ ഉപഗ്രഹങ്ങള്‍ വഴി 3 ജി, 5 ജി, എല്‍ ടി ഇ, വൈ ഫൈ സിഗ്‌നലുകള്‍അയച്ച്‌ ലോകത്തെവിടെയും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സിസ്റ്റത്തിന് ഭാവിയില്‍ ഇത് പകരമാകും എന്നാണ് വിലയിരുത്തല്‍.

റഷ്യ ചതിച്ചതിനാല്‍ നടക്കാതെ പോയ ഈ സ്വപ്ന പദ്ധതിക്ക് ഇപ്പോള്‍ ജീവന്‍ നല്‍കുന്നത് ഇന്ത്യയാണ്. മാര്‍ച്ച്‌ 4 ന് കസക്ക്സ്ഥാനിലെബൈക്കനുര്‍ കോസ്മോഡ്രോമില്‍ നിന്നും റഷ്യയുടേ സോയൂസ് റോക്കറ്റില്‍ വിക്ഷേപിക്കാനായി കൊണ്ടുപോയ 36വണ്‍ വെബ് ഉപഗ്രഹങ്ങള്‍ റഷ്യ പിടിച്ചു വെച്ചിരിക്കുകയാണ്. യുക്രെയിന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനുള്ള പ്രതികാര നടപടി ആയിരുന്നു ഇത്.

അതിനുശേഷം വണ്‍ വെബ്, എലണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി ബാക്കിയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടു. ആ കരാറിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇന്ത്യയും ഇതില്‍ ഉള്‍പ്പെടുന്നത്. വണ്‍ വെബിന്റെ ഇന്ത്യയുമൊത്തുള്ള വിക്ഷേപണം 2022 അവസാനം സതീഷ് ധവാന്‍ സെന്ററില്‍ നടക്കുമെന്ന് വണ്‍ വെബ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ജി എസ് എല്‍ വി അയിരിക്കും ഇതിനായി വണ്‍ വെബ് ഉപയോഗിക്കുക.

ബഹിരാകാശ മേഖലയില്‍ വളരെ സജീവമായ രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും. അതുകൊണ്ടു തന്നെ ഈ തുടക്കം നയിക്കുക ഇരു രാജ്യങ്ങളും ഒത്തൊരുമിച്ചുള്ള വലിയ വലിയ ബഹിരാകാശ ദൗത്യങ്ങളിലേക്കായിര്‍ക്കും . സാങ്കേതിക വിദ്യ കൈമാറല്‍, യോജിച്ചുള്ള ദൗത്യങ്ങള്‍ എന്നിവ ഇവിടെ സധ്യമാണ്. അങ്ങനെയൊന്ന് ഭാവിയില്‍ തീര്‍ച്ചയായും ഉണ്ടാകും എന്നുമാത്രമല്ല, അത് ഇരു രാജ്യങ്ങളുടെയും സമ്ബദ്ഘടനയെ വളരെയേറെ ശക്തമാക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്റെയും ഇന്ത്യന്‍ സാങ്കേതിക ഭീമന്‍ ഭാരതി ഗ്ലോബലിന്റെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വണ്‍ വെബ്. ഇന്ത്യയുമായി ബഹിരാകാശ ദൗത്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നത് ഒരു ചരിത്ര മുഹൂര്‍ത്തമാണെന്നാണ്ഭാരതി ഗ്ലോബല്‍ ചെയര്‍മാന്‍ സുനില്‍ ഭാര്‍തി മിത്തല്‍ പറഞ്ഞത്. ഇത് തീര്‍ച്ചയായും വണ്‍ വെബിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശത്തെ സഹകരണത്തിനു പുറമേ ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ സാങ്കേതിക വിദ്യാ കൈമാറ്റം മുതല്‍ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളിലും തൊഴില്‍ സാധ്യത ഏറെ വര്‍ദ്ധിപ്പിക്കുന്ന പല പദ്ധതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.