ഇസ്ലാമോഫോബിയ സ്വീഡനിലെ തെരഞ്ഞെടുപ്പിലും തരംഗം | NARADA NEWS

മുസ്ലിം വിരുദ്ധത മൂർച്ചിപ്പിച് തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് നേടുകയെന്നതാണ് തീവ്രവലതുപക്ഷ ത്തിന്റെ ലക്ഷ്യം. വംശീയ നിലപാടുകൾ വച്ചുപുലർത്തുന്ന തീവ്രവലതുപക്ഷ കൂട്ടക്കൊലക്ക് പോലും മടിക്കാത്തവരാണ്. മുസ്ലിം ഭീകര സംഘടനകൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ സാധാരണക്കാരായ മുസ്ലീങ്ങളുടെ ജീവിതമാണ് ദുരിതത്തിലാക്കുന്നത്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ മുസ്ലീങ്ങൾക്കെതിരെ നിയമം കർശനമാക്കുന്നത്തിനുവരെ തയ്യാറായിരിക്കുന്നു. നിയമം ലംഘിച്ചാൽ പൂർവ്വ രാജ്യത്തേക്കുള്ള നാടുകടത്തൽ ആണ് ശിക്ഷ.