അമേരിക്കയിൽ തടവുകാരനെ രക്ഷപ്പെടുത്തിയ വനിതാ ജയിലർ സ്വയം വെടിവെച്ചു മരിച്ചു.

ഇന്ത്യാനയിലെ ലോഡർ കൗണ്ടി ജയിലിൽ നിന്നു രക്ഷപ്പെട്ട കെയ്സി വൈറ്റിനെയും ഓഫീസർ വിക്കി വൈറ്റിനെയും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അമേരിക്കയിൽ തടവുകാരനെ രക്ഷപ്പെടുത്തിയ വനിതാ ജയിലർ സ്വയം വെടിവെച്ചു മരിച്ചു.

അമേരിക്കയിൽ ജയിലിൽ നിന്ന് തടവുകാരനെ രക്ഷപ്പെടുത്തിയ വനിതാ ജയിലർ സ്വയം വെടിവെച്ചു മരിച്ചു. ഇന്ത്യാനയിലെ ലോഡർ കൗണ്ടി ജയിലിൽ നിന്നു രക്ഷപ്പെട്ട കെയ്സി വൈറ്റിനെയും രക്ഷപ്പെടുത്തിയ ജയിൽ ഓഫീസർ വിക്കി വൈറ്റിനെയും തിങ്കളാഴ്ച ഇന്ത്യാനയിലെ ഇവാൻസ് വില്ലയിൽ നിന്നും പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പൊലിസ് ദീർഘദൂരം പിന്തുടർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അതിവേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

വാഹനം അപകടത്തിൽപ്പെട്ടതോടെ വിക്കി വൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. വിക്കി വൈറ്റിനെയും കെയ്സി വൈറ്റിനേയും പൊലീസ് പ്രവേശിപ്പിച്ചെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി. ഇവരെ കണ്ടെത്തുന്നതിന് 25000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

നിരവധി കേസുകളിലായി 75 വർഷം തടവനുഭവിക്കുന്ന കെയ്സി വൈറ്റിനെ ജയിലിൽ നിന്ന് വിക്കി വൈറ്റ് കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇരുവരും തമ്മിൽ രണ്ടു വർഷത്തെ ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു.