ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിട്ടതിന്

ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിട്ടതിന്

എം.എല്‍.എയും ദലിത് ആക്റ്റിവിസ്റ്റുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ഇട്ടതിന്‍റെ പേരില്‍. അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്ന ട്വീറ്റിന്‍റെ പേരിലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസം സ്വദേശിയായ അനൂപ് കുമാര്‍ ദേ ആണ് പരാതി നല്‍കിയത്. എഫ്‌ഐആറിന്റെ പകര്‍പ്പ് പൊലീസ് നല്‍കിയിട്ടില്ലെന്ന് ജിഗ്നേഷുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പരാതിക്ക് ആധാരമായ ജിഗ്നേഷിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ തടഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്നേഷ് മേവാനി. സ്വതന്ത്ര എം.എല്‍.എ ആയി വിജയിച്ച അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചു. വ്യക്തമായ കാരണം പറയാതെയാണ് അസം പൊലീസ് ജിഗ്നേഷിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ജിഗ്നേഷിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നു ഡല്‍ഹിയില്‍ പ്രതിഷേധിക്കും.