തൃക്കാക്കരയിൽ ജോസ് ചാക്കോ പെരിയപുറത്തിന് പകരക്കാരനായി ജോ ജോസഫ് ; പിന്തുണച്ച് ആലഞ്ചേരി

കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനെ തന്നെ രംഗത്തിറക്കി യു ഡി എഫിൻ്റെ കോട്ട പിടിച്ചെടുക്കലായിരുന്നു ഇടത് തന്ത്രം

തൃക്കാക്കരയിൽ ജോസ് ചാക്കോ പെരിയപുറത്തിന്  പകരക്കാരനായി ജോ ജോസഫ് ; പിന്തുണച്ച് ആലഞ്ചേരി

കൊച്ചി : തൃക്കാക്കരയിൽ ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെച്ച് സ്ഥാനാർത്ഥി മാറ്റത്തിന് മുതിർന്ന സിപിഎം ആദ്യം ലക്ഷ്യമിട്ടത് പ്രമുഖ ഹൃദ്യോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനെ. കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനെ തന്നെ രംഗത്തിറക്കി യു ഡി എഫിൻ്റെ കോട്ട പിടിച്ചെടുക്കലായിരുന്നു ഇടത് തന്ത്രം. സഭയുമായുള്ള അടുപ്പവും പൊതുജന സ്വീകാര്യതയും സൗമ്യമുഖവുമായ ജോസ് ചാക്കോ തന്നെയാണ് മികച്ച സ്ഥാനാർത്ഥി എന്ന കണക്കുകൂട്ടലിലായിരുന്നു ഇടത് നീക്കം.  ജോസ് ചാക്കോ സമ്മതം മൂളി യെന്നാണ് നാരദക്ക് ലഭിച്ച വിവരം.

എന്നാൽ കുടുംബം എതിർത്തതോടെ ജോസ് ചാക്കോ പെരിയപ്പുറം പിൻമാറുകയായിരുന്നു. പിൻവാങ്ങിയ ജോസ് ചാക്കോ സഹപ്രവർത്തകനായ ഡോ.ജോ ജോസഫിനെ നിർദേശിക്കുകയായിരുന്നു. ഹൃദ്രോഗ വിദഗ്ധനും ചെറുപ്പക്കാരനും ഇടതുപക്ഷത്തോട് അടുപ്പം പുലർത്തുന്നയാളുമായ ജോ ജോസഫ് മികച്ച സ്ഥാനാർത്ഥിയായിരിക്കും എന്ന നിർദേശം ഡോ.ജോസ് ചാക്കോയാണ് മുന്നോട്ട് വെച്ചത് നേതാക്കൾ അംഗീകരിക്കുകയായിരുന്നു. ഡോ. ജോ ജോസഫിന് സഭയുമായുള്ള ബന്ധവും സിപിഎം കണക്കിലെടുത്തു. പാലാ രൂപതയിൽ പെടുന്നയാളാണ് ഈരാറ്റുപേട്ട സ്വദേശിയായ ജോ ജോസഫ്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ള ഉന്നത സഭാ നേതൃത്വത്തിൻ്റെ ആശീർവാദവും ഉറപ്പാക്കിയാണ് സിപിഎം ജോ ജോസഫിനെ രംഗത്തിറക്കിയത്. ഇതിന് പിന്നിലും ഡോ.ജോസ് ചാക്കോ പെരിയപ്പുറം വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ജോ ജോസഫിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഒരു പങ്കുമില്ലന്നാണ് സഭയുടെ ഔദ്യോഗീക വിശദീകരണമെങ്കിലും ഉള്ളറയിൽ കാര്യങ്ങൾ അങ്ങനെയല്ലന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും പ്രതികരണങ്ങളും. ജോസഫിന്റെ സ്ഥാനാർഥിത്വം ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ലൈനിൻ സെന്ററിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്നത്, ഡോക്ടർ ജോസഫിന്റെ വാർത്താ സമ്മേളനമാണ്. ചാനലുകളുടെ ക്യാമറകൾ ചെനെത്തിയത് ലെനിൻ സെന്ററിന് തൊട്ടടുത്തുള്ള ലിസി ആശുപത്രിയിലേക്കാണ്. വാർത്താ സമ്മേളന വേദിയിൽ ജോ ജോസഫിനൊപ്പം  dr. ജോസ് ചാക്കോ  പെരിയപുറവും ഒരു വൈദികനും ഉണ്ടായിരുന്നു. വാർത്താ സമ്മേളനം നടന്ന വേദിയാണ് ഏവരെയും അമ്പരിപ്പിച്ചത്. ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി കത്തോലിക്കാസഭയുടെ ഏറ്റവും പ്രമുഖമായ ആശുപത്രി തന്നെ വേദിയായി തെരഞ്ഞെടുത്തത് കരുതിക്കൂട്ടി തന്നെയാണെന്നാണ് പിന്നീട് നടന്ന കാര്യങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ജോസഫിനെ വേദിയിൽ കൂടുതൽ പരിചയപ്പെടുത്തിയത് dr. ജോസ് ചാക്കോ പെരിയപ്പുറം ആയിരുന്നു.

ജോസഫിന്റെ സ്ഥാനാർത്ഥിത്വം സഭ അറിഞ്ഞുതന്നെയണെന്നാണ് അൽമായരും  വൈദികരും അടക്കമുള്ളവരുടെ വിശ്വാസം. ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പരസ്യമായി പറഞ്ഞു കഴിഞ്ഞു. ജോ ജോസഫിനെ സ്ഥാനാർത്ഥിത്വത്തിന് പിന്നെ കർദിനാൾ  ആലഞ്ചേരി ഉണ്ടെന്നു തന്നെയാണെന്ന് അതിരൂപതയിലെ ആലഞ്ചേരി വിരുദ്ധരുടെ അനുമാനം. ഭൂമി കച്ചവടത്തിൽ ആലഞ്ചേരിക്കെതിരെ തിരിഞ്ഞിട്ടുള്ള വൈദികരും അല്മായരും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ സർക്കാരും സഭയും തമ്മിലുള്ള ഒത്തുകളി കാണുന്നുണ്ട് .

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

 ലിസി ആശുപത്രി വാർത്താസമ്മേളനം വേദിയായി തെരഞ്ഞെടുത്തതിനെതിരെ വിമർശിച്ച് സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കട്ട്,  ഇക്കാര്യത്തിൽ സഭ സമാധാനം പറയണം എന്ന് പരസ്യമായി ആവശ്യപ്പെട്ടത്  ഒന്നും കാണാതെയല്ല. ആലഞ്ചേരി ഉൾപ്പെട്ട പ്രമാദമായ ഭൂമി വിൽപ്പന നടന്നിട്ടുള്ളത് തൃക്കാക്കര മണ്ഡലത്തിലാണ്. ദേശീയപാതയിലെ കണ്ണായ 90 സെന്റ് ഭൂമി സഭ അറിയാതെ വിറ്റ് തുലച്ചു സഭയ്ക്ക് നഷ്ടം വരുത്തി വെച്ചതാണ് ആലഞ്ചേരി ക്കെതിരായ കേസ്. ഭൂമി വിൽപ്പനയിൽ കേസെടുത്ത് സർക്കാർ ആലഞ്ചേരിക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചു പോരുന്നത്. അതിരൂപതയുടെ ഭൂമി അവർ വിറ്റതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന ഒഴുക്കൻ മറുപടിയുമായി സർക്കാർ കോടതികളിൽ ഒളിച്ചുകളി തുടരുന്നതിനു പിന്നിൽ സഭയെ വിരട്ടി നിർത്തൽ ആണ് ലക്ഷ്യം എന്ന് എല്ലാവർക്കും അറിയാം. ഇതിനിടയിലാണ് ആലഞ്ചേരി അന്വേഷണം നേരിടണമെന്ന് കോടതി ഉത്തരവിട്ടത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയ ആലഞ്ചേരിയോട് അന്വേഷണം നേരിടാനാണ് ഹൈക്കോടതിയും പറഞ്ഞത്. കൂടെ ഈ ഭൂമി എങ്ങനെ കിട്ടിയെന്നും ഇതിൽ സർക്കാർ ഭൂമിയോ പുറംബോക്ക് ഉണ്ടോ എന്ന് അന്വേഷിച്ചു റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു.

 കേസ് റദ്ദാക്കാൻ പോയ ആലഞ്ചേരി ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഇവിടെയും സർക്കാർ ആലഞ്ചേരിയെ കൈവിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ കമ്മിറ്റി വെച്ച്, ഭൂമി നേരായ വഴിയിൽ കിട്ടിയതാണെന്നും സർക്കാർ ഭൂമി, സഭയുടെ കൈവശം ഇല്ലെന്നും റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം നേരിടാൻ നിർദേശിച്ച കോടതി കേസിൽ സർക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. ഭൂമി വിൽപ്പനയിൽ ആലഞ്ചേരി ക്കെതിരായ കേസ് സഭയുടെ തലയ്ക്കുമുകളിൽ തൂങ്ങുന്ന വാൾ ആയി മാറിയിരിക്കുകയാണ്. കേസിൽ, കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും എന്ന് സഭയ്ക്കും സർക്കാരിനും അറിയാം. കെ റെയിൽ, മദ്യനയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കത്തോലിക്കാ സഭാ നേതൃത്വം ഇതുവരെ സർക്കാറിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല . പ്രതികരിക്കാത്തത് കാരണം സഭ ചില കാര്യങ്ങളിൽ പ്രതിരോധത്തിൽ ആയതാണ്. സഭയുടെ ഈ പ്രതിസന്ധി സർക്കാരിനും അറിയാം. പരസ്പരം കൊമ്പുകോർക്കുന്നത് ഇരുകൂട്ടരും സമപായത്തിന്റെ പാതയിൽ പോകുന്നതിനുള്ള കാരണങ്ങളും ഇതൊക്കെ തന്നെയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും സർക്കാർ സഭയിൽനിന്ന് ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. അറിഞ്ഞു പ്രവർത്തിക്കേണ്ടത് സഭയാണെന്ന് മാത്രം.