മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെ വിലക്കി

മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെ വിലക്കി

ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ സംയുക്ത പത്ര സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന് അനുമതി നിഷേധിച്ചതിനെതിരെ വിമര്‍ശമവുമായി പ്രസ് അസോസിയേഷന്‍.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.ഏപ്രില്‍ 26ന് നടന്ന പത്രസമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ പോസ്റ്റിന്റെ ലേഖകനായ നരേഷ് വാട്ട്‌സിന് അധികാരികള്‍ അനുമതി നിഷേധിച്ചിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

തുടര്‍ന്ന് നരേഷ് വാട്ട്‌സ് പാര്‍ലിമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. “പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയുടെ അനുമതി ഉണ്ടായിട്ടും അധികാരികള്‍ അകത്തേക്ക് കടത്തി വിട്ടില്ല.

അത് ചോദ്യം ചെയ്തപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച്‌ പുറത്താക്കി” നരേഷ് വാട്ട്‌സ് പരാതിയില്‍ പറയുന്നു.”വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പുറത്തേക്ക് കൊണ്ടു വരേണ്ടതുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഇത്തരം സംഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളുടെ ലംഘനമാണ്” പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് സി കെ നായക് പറഞ്ഞു.