കെ. റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ ചോദ്യങ്ങളുമായി ഹൈകോടതി
കെ. റെയിലില്‍ മുന്‍കൂര്‍ നോട്ടീസ് നല്കിയാണോ കല്ലിടുന്നതെന്ന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു.സാമൂഹികാഘാത പഠനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ഇതിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനെ വിമര്‍ശിച്ചു

കെ. റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ ചോദ്യങ്ങളുമായി ഹൈകോടതി. കെ. റെയിലില്‍ മുന്‍കൂര്‍ നോട്ടീസ് നല്കിയാണോ കല്ലിടുന്നതെന്ന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു.സാമൂഹികാഘാത പഠനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ഇതിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനെ വിമര്‍ശിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്നമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സംയുക്ത സംരംഭമെന്ന നിലയിലാണ് കെ റെയില്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയത്.
സിംഗ്ള്‍ ബെഞ്ച് പരിഗണിച്ച ഹരജി പ്രകാരം നാലു കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മുന്‍കൂര്‍ നോട്ടീസ് നല്കിയാണോ കല്ലിടുന്നത്, സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമുള്ളതാണോ, പുതുച്ചേരിയിലൂടെ റെയില്‍ കടന്നു പോകുന്നുണ്ടോ എന്നീ കാര്യങ്ങള്‍ക്കാണ് കേന്ദ്രം മറുപടി നല്‍കേണ്ടത്. കോടതിക്ക് മുമ്ബാകെ നാളെ മറുപടി നല്‍കണമെന്നും സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടു.
ഭൂമിയില്‍ സര്‍വേകല്ലുകള്‍ കണ്ടാല്‍ ബാങ്കുകള്‍ വായ്പ നല്കാന് മടിക്കില്ലേന്ന് കോടതി ചോദിച്ചു. വായ്പ നല്‍കണമെന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോ എന്ന് വാക്കാന് പരാമര്‍ശവും സിംഗ്ള്‍ ബെഞ്ച് നടത്തി.