കെ.ശങ്കരനാരായണന് അന്ത്യാഞ്ജലി സംസ്കാരം ഇന്ന് വൈകിട്ട്

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ഗവർണറുമായിരുന്ന കെ.ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും.

കെ.ശങ്കരനാരായണന് അന്ത്യാഞ്ജലി സംസ്കാരം ഇന്ന് വൈകിട്ട്

പാലക്കാട്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ഗവർണറുമായിരുന്ന കെ.ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. 
ഇന്നലെ രാത്രി 8 .50 നായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. അമ്മ വീടായ ഷൊർണൂരിന് അടുത്തുളള പൈങ്കുളത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പാലക്കാട് ശേഖരിപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം വസതിയിലെത്തി അന്തിമോപചാരമർപ്പിക്കും.

പാലക്കാട് ഡി സി സി ഓഫീസിൽ മൂന്ന് മണി വരെയാണ് പൊതുദർശനം. തുടർന്ന് വിലാപയാത്രയായി പൈങ്കുളത്തേക്ക് മൃതദേഹം കൊണ്ടുപോകും. പക്ഷാഘാതത്തെ തുടർന്ന് നീണ്ട ഒന്നര വർഷ കാലമായി അദ്ദേഹം വീട്ടിൽ ചികിത്സയിലായിരുന്നു.

ആറു സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളി എന്ന പ്രത്യേകതയും കെ ശങ്കരനാരായണന് ഉണ്ട്. നാഗാലാൻഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി ചുമതല വഹിച്ചു.

ഇതിന് പുറമെ അസം, ഗോവ , അരുണാചൽപ്രദേശ് എന്നിവിടങ്ങളിലൂടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകിയിരുന്നു. ധനം, എക്സൈസ്, കൃഷി എന്നീ വകുപ്പുകളിലായി നാലു തവണ കേരളത്തിലെ മന്ത്രിയായി. നീണ്ട 16 വർഷക്കാലം കാലം യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു. 
തൃത്താല, കൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ നിന്നായിരുന്നു നിയമസഭയിലേക്ക് എത്തിയത് . സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ആയിരുന്നു ഇദ്ദേഹം. സി.പി.എമ്മിന്റെ കോട്ടയായിരുന്നു പാലക്കാട് കോൺഗ്രസിനെ വളർത്തി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിച്ചതിന്റെ മുഖ്യപങ്ക് ശങ്കരനാരായണനാണ്.PALAKA