സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു.

കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു.

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ  തിരുവനന്തപുരത്തെത്തിയ ഗണേഷ് കുമാറിനെ ചോദ്യംചെയ്തത് . കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവർക്കെതിരായ വെളിപ്പെടുത്തലുകളേക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചറിഞതായാണ് സൂചന.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഗണേഷിൻ്റെ പി.എ യും ചോദ്യം ചെയ്യും. ഒരാഴ്ചക്കകം
ഹാജരാവാൻ നിർദ്ദേശിച്ച് മുൻ പി.എ പ്രദീപ് കോട്ടാത്ത ലക്കും നോട്ടീസ് നൽകിയിട്ടുണ്ട്.ഹൈബി ഈഡൻ എംപിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ എംപിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3