നടിയെ കേസില്‍ ആക്രമിച്ച കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല

നടിയെ കേസില്‍ ആക്രമിച്ച കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല.ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. തുടര്‍ നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടില്‍വെച്ച്‌ ചോദ്യം ചെയ്യാന്‍ ഇന്നലെ രാത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ മറ്റൊരിടത്തേക്ക് മാറ്റാനാണ് ആലോചന.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍പ് കാവ്യയെ ചോദ്യം ചെയ്തത് വെണ്ണലയിലെ സ്വന്തം വീട്ടില്‍ വെച്ചാണ്. ചോദ്യം ചെയ്യാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കാവ്യയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.സാക്ഷി എന്ന നിലയില്‍ സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് നിയമപരമായ അവകാശമുണ്ട്. എന്നാല്‍ പദ്മസരോവരത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് താല്‍പര്യമില്ല. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കാവ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam