ചോദ്യംചെയ്യൽ വീട്ടിൽ മതിയെന്ന് കാവ്യ ; വിട്ടുകൊടുക്കാതെ ക്രൈംബ്രാഞ്ച് | NARADA NEWS

നടിയെ ആക്രമിച്ച സംഭവത്തിൽ കാവ്യാമാധവന്റെ ചോദ്യംചെയ്യൽ ക്രൈംബ്രാഞ്ചിന് കീറാമുട്ടിയായിരിക്കുകയാണ്. സാക്ഷി എന്ന നിലയിലുള്ള അവകാശങ്ങൾ ഉന്നയിച്ച് കാവ്യ അന്വേഷണ ഏജൻസിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് കാവ്യയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയുടെ നീക്കം.