കാവ്യയെ വീണ്ടും ചോദ്യം ചെയും | NARADA NEWS

നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും കാവ്യയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ, കാവ്യയുടെ തന്നെ ശബ്ദരേഖ കേൾപ്പിച്ചിട്ടും ശബ്ദം, തന്റേതല്ല എന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത് എന്നാണ് വിവരം. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷമാകും ക്രൈംബ്രാഞ്ചിന്റെ തുടർ നടപടി. കാവ്യയുടെ അടുത്ത ചോദ്യം ചെയ്യൽ വീട്ടിൽ വച്ച് ആവില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പോലീസ് ആവശ്യപ്പെടുന്ന സ്ഥലത്ത് ഹാജരാക്കുന്ന വിധം നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ സാക്ഷിയായ കാവ്യ, പ്രതിയാക്കാനുള്ള സാധ്യതയാണ് കാണുന്നത്. അങ്ങനെയെങ്കിൽ തുടരന്വേഷണ കേസിൽ പ്രതിപ്പട്ടികയിലും മാറ്റമുണ്ടാകും