ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്കുള്‍പ്പെടെ സൗജന്യ തീര്‍ഥാടനം: കെജ്‌രിവാള്‍

ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്കുള്‍പ്പെടെ സൗജന്യ തീര്‍ഥാടനം: കെജ്‌രിവാള്‍

ഗുജറാത്തില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ അയോധ്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ തീര്‍ഥാടനം ഏര്‍പ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍.രാജ്‌കോട്ടില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്ബോഴാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വൈദ്യുതി, മികച്ച സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകള്‍ സമ്ബൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

27 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പി ഭരിച്ചിട്ടും ഇതുവരെ ഒരാളെപ്പോലും തീര്‍ഥാടനത്തിനയക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വര്‍ഷമായി ആരെയെങ്കിലും അവര്‍ അയോധ്യയിലേക്ക് അയച്ചിട്ടുണ്ടോ?-കെജ് രിവാള്‍ ചോദിച്ചു. എന്നാല്‍ ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാറിന് മഥുര, ഹരിദ്വാര്‍, വൃന്ദാവന്‍ തുടങ്ങിയ തീര്‍ഥാടന സ്ഥലങ്ങളിലേക്ക് സൗജന്യമായി ആളുകളെയെത്തിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.