കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വീടുകളിലേക്ക്

ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുക.

കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വീടുകളിലേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വീടുകളിലേക്ക് എത്തുന്നു. ആദ്യഘട്ടത്തില്‍ ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുക. ഇത് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കൈമാറിയാകും പദ്ധതി നടപ്പിലാക്കുക. ദിവസേന ഒന്നര ജിബി ഡാറ്റയാണ് ഓരോ വീടുകളിലേക്കും അനുവദിച്ചിരിക്കുന്നത്. സെക്കന്റില്‍ 10 മുതല്‍ 15 വരെ എം.ബി വരെയാകും വേഗത.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പൗരന്റെ അടിസ്ഥാന അവകാശമായി ഇന്റര്‍നെറ്റിനെ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കാനായി കെഫോണ്‍ പദ്ധതി ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതും. വമ്പൻ കേബിളുകള്‍ വൈദ്യുതി തൂണുകള്‍ വഴി ബന്ധിപ്പിച്ച്‌ 2,600 കിലോമീറ്റര്‍ ദൂരമാണ് കെഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 2,045 കിലോമീറ്റര്‍ ദൂരം കേബിള്‍ സ്ഥാപിച്ചു കഴിഞ്ഞതായാണ് സര്‍ക്കാര്‍ വിശദീകരണം. ഇതോടെ എല്ലാ ജില്ലകളിലും കെഫോണ്‍ ലഭ്യമാകും.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam