പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ വി തോമസിനില്ല: കെ സുധാകരന്‍

കോൺഗ്രസിൽ നിന്ന് പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്ന് കെ വി തോമസിന്റെ വെല്ലുവിളിക്ക് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ വി തോമസിനില്ല: കെ സുധാകരന്‍

പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ വി തോമസിനില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ വി തോമസ് ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

'സസ്പെന്റ് ചെയ്ത ശേഷമാണ് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കെ വി തോമസ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല.  ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോൾ അദ്ദേഹം ഉണ്ട്  എന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ എങ്ങനെ സാധിക്കും. കെപിസിസി നിര്‍ദേശിച്ചതനുസരിച്ച്‌ എഐസിസി നടപടി തുടങ്ങി.'- സുധാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി സ്വന്തം തിരഞ്ഞെടുപ്പിന് ഇറങ്ങിയതുപോലെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടത് മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും തോമസ് പറഞ്ഞു.