തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സിപിഎമ്മിലെ യുവനേതാവ് അഡ്വ.കെ എസ് അരുണ്‍കുമാറിന്റെ പേരാണ് ഇന്നലെ പറഞ്ഞുകേട്ടിരുന്നത്. അരുണ്‍കുമാറിന് വേണ്ടി ചുമരെഴുത്തുകളും തുടങ്ങിയിരുന്നു. അതിനിടെ സ്ഥാനാര്‍ത്ഥിയെപ്പറ്റി പാര്‍ട്ടി ആലോചിക്കുന്നതേയുള്ളൂവെന്ന പ്രസ്താവനയുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും രംഗത്തു വന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇതോടെ ഉടലെടുത്ത ആശയക്കുഴപ്പത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്നി ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ വോട്ടുകള്‍ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം നേതൃത്വം.

ഉമ തോമസിനെ നേരിടാനായി കോണ്‍ഗ്രസിലെ തന്നെ വനിതാ നേതാക്കളെ അങ്കത്തട്ടിലിറക്കാനായാണ് സി.പി.എം കരുക്കള്‍ നീക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗം കൂടിയായ കൊച്ചി കോര്‍പറേഷനില്‍ അനുഭവ പരിചയമുള്ള വനിതാ നേതാവിന്റെ പേരാണ് കൂടുതല്‍ പ്രചരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

രാവിലെയോടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച്‌ എല്‍ഡിഎഫില്‍ അവതരിപ്പിക്കും. പിന്നാലെ മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയെ ഇന്നുപ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി ജയരാജന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അരുണ്‍കുമാറിന് പുറമേ, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഡോ. കൊച്ചുറാണി ജോസഫ്, യേശുദാസ് പറപ്പിള്ളി തുടങ്ങിയ പേരുകളാണ് സിപിഎമ്മില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്.