ജയരാജൻ വേഴ്സസ് ജയരാജൻ

പി.ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

ജയരാജൻ വേഴ്സസ് ജയരാജൻ

തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ വിമർശനം ഉന്നയിച്ച പി.ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ശശിയുടെ നിയമനം സംസ്ഥാന സമിതിയിൽ ഏകാഭിപ്രായത്തോടെയായിരുന്നുവെന്നും ശശിക്ക് അയോഗ്യതയില്ലന്നും ഇ.പി.ജയരാജൻ പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം സംസ്ഥാന സമിതിയിലാണ് പി.ജയരാജൻ രൂക്ഷ വിമർശനമുയർത്തിയത്. നിയമനത്തിൽ സൂഷ്മത പുലർത്തണമായിരുന്നുവെന്നും സെക്രട്ടേറിയറ്റ് തീരുമാനം പുനപ്പരിശോധിക്കണമെന്നുമായിരുന്നു ജയരാജൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരെ പാർട്ടിയിൽ എന്തിൻ്റെ പേരിലാണോ നടപടിയെടുത്തത്, അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടന്നുമാണ് ജയരാജൻ യോഗത്തിൽ പറഞ്ഞത്.

താൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് തൻ്റെ കൈവശം തെളിവുണ്ടന്ന് ജയരാജൻ വ്യക്തമാക്കി. എന്നിട്ട് എന്തുകൊണ്ടാണ് നേരത്തെ തന്നെ പാർട്ടി
നേതൃത്വത്തെ അറിയിച്ചില്ല. നിയമനം നടത്തുമ്പോഴാണോ ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടതെന്ന് പാർടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. എന്നാൽ സംസ്ഥാന സമിതിയിൽ കാര്യങ്ങൾ വരുമ്പോഴല്ലേ അറിയിക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു ജയരാജൻ്റെ മറുപടി. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ ചൊവ്വാഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
പുത്തലത്ത് ദിനേശൻ ഒഴിഞ്ഞ സാഹചര്യത്തിലാണ് പി.ശശിയുടെ നിയമനം. ഇ.കെ നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.