എൽഐസി ഓഹരി വിൽപ്പനക്ക് തുടക്കമായി

എൽഐസി ഓഹരി വിൽപ്പനക്ക് തുടക്കമായി

എൽഐസി ഓഹരി വിൽപ്പനക്ക് തുടക്കമായി. 865 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്.വ്യാപാരം തുടങ്ങിയ ഉടൻ ഓഹരി വില 918 നിലവാരത്തിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ
ഓഹരി വിൽപ്പനയാണ് എൽഐസി ലക്ഷ്യമിടുന്നത്.
ഐപിഒ യിലെ വിലയേക്കാൾ
കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ആദ്യം തന്നെ ലാഭം ഉണ്ടാകുമെന്നായിരുന്നു
കേന്ദ്ര സർക്കാരിൻ്റെ പ്രതീക്ഷയെങ്കിലും 8.6 ശതമാനം കിഴിവോടെ ലിസ്റ്റ് ചെയ്തത്.പണപ്പെരുപ്പം, പലിശ നിരക്ക് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ വിപണിയിലുണ്ടായ അസ്ഥിരതയാണ് എൽഐസി ഓഹരി വിലയിൽ പ്രതിഫലിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മുംബൈ സ്‌റ്റോക് എക്സേ ഞ്ചിലും ദേശീയ സ്റ്റോക് എക്സേഞ്ചിലും വിൽപ്പനയിൽ ചാഞ്ചാട്ടം തുടരുകയാണ്.പോളിസി ഉടമകൾക്ക് 889 രൂപയ്ക്കും
സാധാരണ നിക്ഷേപകർക്ക് 904 രുപയ്ക്കുമാണ് ഓഹരി നൽകിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3