പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ 256 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ എൽ പി ജി സിലിണ്ടർ വില 2256 രൂപയിലെത്തി.

തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി.വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ 256 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ എൽ പി ജി സിലിണ്ടർ വില 2256 രൂപയിലെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്.
കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സി എൻ ജിക്ക് ഇന്നുമുതൽ 80 രൂപയാണ് നൽകേണ്ടത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില കൂട്ടിയതോടെ ഡീസലും പെട്രോളും നൂറും കടന്ന് കുതിക്കുന്നു. അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടല്‍ ദിനചര്യയാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴുദിവസമാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.