ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: പ്രതി ആശിഷ് മിശ്ര കീഴടങ്ങി
ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു.

ലഘിംപൂര് ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കുറ്റാരോപിതനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര കോടതിയില്‍ കീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. ന്യൂഡല്‍ഹിയില്‍ ജില്ലാ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
ഏപ്രില്‍ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിത്. വാദികളുടെ ഭാഗം കേള്‍ക്കാത്ത അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്നും ഹരജികളില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ ആശിഷ് മിശ്രക്ക് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam