കെഎസ്ഇബി ചെയര്‍മാനെതിരെ എംഎം മണി

കെഎസ്ഇബി ചെയര്മാന് ഡോ. ബി.അശോകിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി. സംഘടനകളോടുള്ള കെഎസ്ഇബി ചെയര്‍മാന്റെ നിലപാട് ശരിയല്ലെന്നും ഭരിക്കുന്നത് ഇടത് സര്‍ക്കാരാണെന്നും സ്വേച്ഛാധിപത്യം നടപ്പാകില്ലെന്നും എം.എം. മണി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തുപോലും ഇങ്ങനെ ഉണ്ടാകില്ലെന്നും മണി പറഞ്ഞു.
ഇടത് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലാണ് പ്രതികരണം. എം.എം. മണി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു സുരേഷ് കുമാര്‍. അദ്ദേഹം നല്ല സംഘടനാ പ്രവര്‍ത്തകനും കഴിവുള്ളയാളുമാണെന്ന് എംഎം മണി പറഞ്ഞു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.