നിഗൂഢതകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞ ചമ്പൽ നദി

പുരാണ പശ്ചാത്തലമുള്ള നദി, സംഭവങ്ങളുടെയും കഥകളുടെയും രസകരമായ ഒരു ചുറ്റുപാടാണ് ചമ്പൽ നദിക്കുള്ളത്.

നിഗൂഢതകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞ ചമ്പൽ നദി

ഇന്ത്യൻ സംസ്കാരവും വിശ്വാസവും അനുസരിച്ചു നദികൾ ദൈവിക ഉത്ഭവമായാണ് കണക്കാക്കപെടുന്നത്.ഗംഗ, യമുന തുടങ്ങിയ നദികൾ ഈ ഗണത്തിൽ ഉൾപ്പെടുന്നു.കൗതുകകരമെന്നു പറയട്ടെ, യമുനയിലേക്കും അവിടെനിന്ന് ഗംഗയിലേക്കും ഒഴുകുന്ന പ്രധാന നദികളിലൊന്നായ ചമ്പൽ നദിക്ക് അത്തരം സവിശേഷതകൾ ഒന്നും ഇല്ല.ഒറ്റനോട്ടത്തിൽ ചമ്പൽ നദി മറ്റേതൊരു നദിയും പോലെയാണ്.  മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലൂടെ ഒഴുകുകയും ഒടുവിൽ ഉത്തർപ്രദേശിൽ യമുന നദിയുമായി സംഗമിക്കുകയും ചെയ്യുന്നു.ഏകദേശം 1024 കിലോമീറ്റർ ആണ് നദി ഒഴുകുന്നത്.ചമ്പൽ കാടുകൾ ഈ നദിയെ ചുറ്റിപറ്റിയാണ് കിടക്കുന്നത്.പുരാണ പശ്ചാത്തലമുള്ള നദി, സംഭവങ്ങളുടെയും കഥകളുടെയും രസകരമായ ഒരു ചുറ്റുപാടാണ് ചമ്പൽ നദിക്കുള്ളത്.
ചമ്പലിനെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങൾ മഹാഭാരത ഇതിഹാസത്തിൽ കാണാം.ബ്രാഹ്മണർക്ക് ഭക്ഷ്യധാന്യങ്ങൾക്കൊപ്പം ഗോമാംസം വിതരണം ചെയ്തുകൊണ്ട് സമാനതകളില്ലാത്ത പ്രശസ്തി നേടിയതിന് സംകൃതിയുടെ മകൻ ദസപുരയിലെ രാജാവായ രന്തിദേവ പ്രശംസിക്കപ്പെട്ടു. "ആ മൃഗത്തോലുകളുടെ കൂമ്പാരങ്ങളിൽ നിന്ന് ഒരു വലിയ നദി ഒഴുകുകയും അത് എല്ലായിടത്തും 'തോലുകളുടെ നദി' എന്നറിയപ്പെടുകയും ചെയ്തു.
നാടോടിക്കഥകൾ അനുസരിച്ച്, കൗരവരും പാണ്ഡവരും തമ്മിലുള്ള കുപ്രസിദ്ധമായ പകിടകളിയും ചമ്പൽ നദിയുടെ തീരത്ത് നടന്നിരുന്നു. താൻ പന്തയത്തിൽ ഏർപ്പെട്ടിരിക്കുകയും ഒരു പകിടയുടെ ഉരുൾ പൊട്ടുകയും ചെയ്തുവെന്ന് കണ്ട ദ്രൗപതി  തന്റെ അപമാനത്തിന് മൂകസാക്ഷിയായതിന് നദിയെ ശപിച്ചു. അന്നുമുതൽ ചമ്പൽ വെള്ളം കുടിക്കുന്നവരിൽ പ്രതികാരത്തിനായുള്ള അടങ്ങാത്ത ദാഹം നിറയും എന്നതാണ് വിശ്വാസം.
ചമ്പലിന്റെ പേര് ഒരു കാലത്ത് ആളുകളുടെ മനസ്സിൽ ഭയം വിതച്ചിരുന്നു.ചമ്പൽ മലയിടുക്കുകളായിരുന്നു കൂടുതൽ പ്രസിദ്ധo.കൊള്ളക്കാർ ഭരിക്കുന്ന ദുർദേശങ്ങളാണെന്നും  ബൻഡിറ്റ് രാജ്ഞിയായ ഫൂലൻ ദേവിക്കു ജന്മം നൽകി എന്നുമാണ് വിശ്വാസം.
ചമ്പൽ നദി ഇന്ന് നിരവധി പ്രകൃതിദത്ത ആകർഷണങ്ങളുടെ കേന്ദ്രമാണ്. രാജാസ്ഥാനിൽ ഇതിന് രണ്ട് വന്യജീവി സങ്കേതങ്ങളുണ്ട്, ജവഹർ സാഗർ വന്യജീവി സങ്കേതവും,നാഷണൽ ചമ്പൽ സാങ്ച്വറിയും. വംശനാശഭീഷണി നേരിടുന്ന രണ്ട് ഇനം മൃഗങ്ങളുടെ ആവാസ കേന്ദ്രമായ ഒരേയൊരു നദി ചമ്പൽ നദിയാണ്, അതായത് റെഡ്-ക്രൗൺ ആമകളും, ഗംഗാ ഡോൾഫിനുകളും. നിരവധി മനോഹരമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് ചമ്പൽ.മാത്രമല്ല  ഏറ്റവും വിലപിടിപ്പുള്ള മീനുകൾ ഉള്ളത് ഈ നദിയിലാണ്.ലോകത്തിലെ ഏറ്റവും വലിയ കടുവ സങ്കേതം ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബില്ല് ക്ലിന്റൺ ഈ കടുവ സങ്കേതം സന്ദർഷിച്ചിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വിലകൂടിയ ബസ്മതി അരി ഉത്പാദിപിക്കുന്ന ബൂൻന്ദി പ്രദേശം ചമ്പലിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
ചമ്പൽ നദിയുടെ തീരങ്ങളിലായി താമസിക്കുന്ന ജനങ്ങളിൽ അധികം പേരും മുക്കുവൻമാരാണ്.ഇവർ അധികം പേർക്കും കൈകളോ കാലുകളോ ഇല്ല. ഇതിന് കാരണം ഒന്നേ ഉള്ളു. ഏറ്റവും അധികം മുതലകൾ ഉള്ള സ്ഥലമാണ് ചമ്പൽ.വഴിയരികിലെ ചെറിയ വെള്ളകെട്ടുകളിൽ പോലും മുതലകളെ കാണാൻ സാധിക്കും.മുതലകൾ അധികമായതിനാൽ തെരുവുനായ്കൾ ഇവിടെ ഇല്ല.
ചുറ്റിലുമുള്ള ജീവന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോഴും ചമ്പലിന്റെ ജെവ വൈവിദ്ധ്യത്തിനും പരിസ്ഥിതിക്കും ഇന്ത്യൻ മണ്ണിൽ വലിയ സ്ഥാനം തന്നെയാണുള്ളത്. എത്രമാത്രം അപകടമുയർത്തുന്ന പ്രദേശമാണ് എന്നതിലുപരി എത്രമാത്രം  ജെവ സമ്പന്നമാണ് എന്നതാണ് ചമ്പലിനെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.  ഏറ്റവും സൗന്ദര്യമുള്ള പുഷ്പങ്ങളിലൊന്നായ താമര വിരിയുന്നത് ഏറ്റവും വൃത്തിഹീനവും, ചളിയും നിറഞ്ഞ ചുറ്റുപാടിലാണ്. അത്തരത്തിൽ പൂർണമായ വൈരുധ്യങ്ങൾ കൊണ്ടു പോലും ചമ്പൽ മറ്റു നദികളിൽ നിന്ന് വേറിട്ട്‌ നില്കുന്നു എന്ന് വേണം കരുതാൻ.