മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പ്രാർത്ഥനയുമായി കോണ്‍ഗ്രസ്

ചിത്രകൂട്, ഓര്‍ച്ച തുടങ്ങിയ ആരാധനാലയങ്ങളില്‍ പ്രത്യേക പരിപാടികളോടെയാണ് ഭരണകക്ഷിയായ ബി.ജെ.പി രാമനവമി ആഘോഷിക്കുന്നത്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; പ്രാർത്ഥനയുമായി കോണ്‍ഗ്രസ്

രാമനവമി, ഹനുമാന്‍ ജയന്തി ദിനങ്ങളില്‍ പ്രത്യേക പരിപാടികളും പ്രാര്‍ത്ഥനകളും സംഘടിപ്പിക്കാന്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളമുള്ള യൂണിറ്റുകളോട് ആവശ്യപ്പെട്ടു.ചിത്രകൂട്, ഓര്‍ച്ച തുടങ്ങിയ ആരാധനാലയങ്ങളില്‍ പ്രത്യേക പരിപാടികളോടെയാണ് ഭരണകക്ഷിയായ ബി.ജെ.പി രാമനവമി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ എല്ലാ രാമക്ഷേത്രങ്ങളിലും മണ്‍വിളക്ക് തെളിക്കും.

അതേസമയം, രാമനവമി ദിനത്തില്‍ രാമകഥ പാരായണം, രാമലീല അവതരിപ്പിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എല്ലാ ബ്ലോക്ക് തല യൂണിറ്റുകളിലേക്കും സന്ദേശങ്ങള്‍ അയച്ചു. ഹനുമാന്‍ ജയന്തി ദിനത്തില്‍ സുന്ദര കാണ്ഡത്തിന്റെയും ഹനുമാന്‍ ചാലിസയുടെയും വായനകള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിച്ച്‌ സംഘടനയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭാഷ് ശേഖര്‍ എല്ലാ യൂണി റ്റുകള്‍ക്കും കത്ത് അയച്ചതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.