പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു
ഓട്ടോ യാത്രികനായ പാലാ ഭരണങ്ങാനം സ്വദേശിയായ ലാലിച്ചൻ ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലാ: പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ പാലാ ഭരണങ്ങാനം സ്വദേശിയായ ലാലിച്ചൻ ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30 ഓടെ പൈക പള്ളിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ രണ്ടു പേരെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്റെ ജീവൻ രക്ഷിക്കാനായില്ല.