മണ്ണാര്‍ക്കാട് സിപിഎം പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം.
ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് . പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.

പാലക്കാട്: മണ്ണാര്‍ക്കാട് സിപിഎം പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ
മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം.ഇരട്ടക്കൊലപാതകത്തിലെ 25 പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് . പ്രതികള്‍ 50,000 രൂപ വീതം പിഴയും ഒടുക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴിയില്‍ സഹോദരങ്ങളും സിപിഎം പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതിയുടെ വിധി.
2013 നവംബറിലാണ് സംഭവം. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള സംഘമാണ് ഇരുവരെയും കൊന്നത്. ഇവരുടെ സഹോദരനായ കുഞ്ഞുമുഹമ്മദിന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദാണ് കേസിലെ നിര്‍ണായക സാക്ഷി.