ഹൈദരാബാദില്‍ ദുരഭിമാനക്കൊല; പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് തല്ലിക്കൊന്നു

ഹൈദരാബാദില്‍ ദുരഭിമാനക്കൊല; പ്രണയിച്ച്‌ വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് തല്ലിക്കൊന്നു

 പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. ബുധനാഴ്ച രംഗറെഡ്ഡി ജില്ലയിലെ മാര്‍പള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്.നാഗരാജിന്റെ ഭാര്യയുടെ സഹോദരനടക്കം ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിന്‍ സുത്താന (പല്ലവി) യും ജനുവരി 31 നാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്തത്. ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

ബുധനാഴ്ച രാത്രി ഇരുവരും ബൈക്കില്‍ സരോനഗറിലേക്ക് പോകുമ്ബോള്‍ സരൂര്‍നഗറിലെ മണ്ഡല് റവന്യൂ ഓഫീസിന് സമീപത്തെത്തിയപ്പോള്‍ അജ്ഞാതര്‍ ഇരുമ്ബ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. തിരക്കേറിയ റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് നാഗരാജുവിനെ കൊലപ്പെടുത്തിയത്. മറ്റ് യാത്രക്കാര്‍ ഇരുവരെയും ആശുപത്രയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നാഗരാജ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഭാര്യക്കും പരിക്കേറ്റു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

വിവരമറിഞ്ഞ് സരൂര്‍നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദുരഭിമാനക്കൊലയാണെന്നും യുവതിയുടെ കുടുംബാംഗങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശ്രീധര്‍ റെഡ്ഡി പറഞ്ഞു.