മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന

മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന

ഒരു ഇടവേളക്ക് ശേഷം മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഹരിയാന. എന്‍.സി.ആര്‍ പരിധിയില്‍ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാര്‍ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സര്‍ക്കാര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്ത 238 കൊവിഡ് കേസുകളില്‍ 198 എണ്ണവും ഗുരുഗ്രാമില്‍ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനില്‍ വിജ് പറഞ്ഞു. ഗുരുഗ്രാമില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് അറിയിച്ചു. ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയുന്നതെന്ന് സംഘം പഠിക്കും. ഇതനുസരിച്ച്‌ പ്രദേശത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുമെന്നും ഇവിടുങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് വകഭേദം ഏതാണെന്ന് കണ്ടെത്താന്‍ സാമ്ബിളുകള്‍ റോഹ്തക്കിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.