പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ: പൊലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ: പൊലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ നജ്ല ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും സിവില്‍ പൊലീസ് ഓഫീസറുമായ റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും .സ്ത്രീപീഡനം ,ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് റെനീസിനെതിരെ കേസെടുത്തിരിക്കുന്നത്. നജ് ല ആത്ഹമത്യ ചെയ്ത വിവരം പുറത്ത് വന്നയുടെന്‍ തന്നെ പൊലീസ് റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു.
മരണത്തിന് പിന്നില്‍ റെനീസിന് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് നജ് ലയുടെ സഹോദരിയും അമ്മയുടമടക്കം ബന്ധുക്കളുടെ മൊഴിയെടുത്തു. നിരന്തര പീഡനത്തെകുറിച്ച്‌ ഇവര്‍മൊഴി നല്‍കി. തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച ശേഷമാണ് റെനീസിനെതിരെ കേസെടുത്തത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നജ്ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. റെനീസിന്റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍ മനംനൊന്താണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ് ല പറഞ്ഞു. വിട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ് ല ഒരു ഡയറിയില് എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ് ല പറഞ്ഞു. നജ്‌ല , മക്കളായ ടിപ്പു സുല്ത്താന്‍, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഒന്നര വയസ്സുകാരിയായ മകളെ വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി അഞ്ച് വയസ്സുകാരനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊന്ന ശേഷം നജ്‌ല കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസറാണ് റെനീസ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിനകത്ത് ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയതെന്ന് റെനീസ് പൊലീസിനോട് പറഞ്ഞു. റെനീസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടില്‍ നിന്ന് പോകുമ്ബോള്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നായിരുന്നു റെനീസിന്റെ മൊഴിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് അയല്‍ക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.